2011 ജൂലൈ 31, ഞായറാഴ്‌ച

എന്‍റെ ബാല്യം ........ ഞാനും പടിക്കമുറ്റവും .



എന്റെ ഓര്മ്മയിലെ ഉത്സവത്തിന് മഴവില്ലിന്റെ നിറമാണ്‌   ....!!!
എന്റെ വീട്ടില്‍ ഇരുന്നാല്‍ അമ്പലത്തിലെ കൊട്ടും,പാട്ടുമൊക്കെ കേള്‍ക്കാം .
ചിലപ്പോള് തോന്നും കൊടിയെറുന്നതിനുള്ള ചെണ്ടമേളം എന്റെ നെഞ്ചിലാണെന്ന്.....!
കൊടിയേറുന്നത് മുതല് ദിവസവും രാവിലെ മീനച്ചിലാറ്റില്‍  കുളിച്ചു .... അയ്യപ്പസ്വാമിയെ  തൊഴുതു പുറത്ത്തിരന്ഗ്ഗിയാല് ...നേരെ പോകുന്നത്  … ആനയെ കേട്ടിയിരിക്കുന്നിടതെക്കാന്  ….അവനെ എത്ര കണ്ടാലും മതിയാവില്ല അവന്റെ ചുറ്റിലും ഞങ്ങള് കുട്ടികള്‍ ...കുറേപേര് സ്ഥിരം കാഴ്ച്ചക്കാര് ഉണ്ട്.....
ചിലര് അവനെ ഓരോ ..പേരൊക്കെ വിളിക്കുന്നത് കേള്ക്കാം ....!!
ഇതൊന്നും സ്രെദ്ദിക്കാതെ അവന് ചെവിയാട്ടികൊണ്ട് പനയോല തുമ്പിക്കൈ കൊണ്ടെടുത്ത് മുന് കാലില് അടിച്ചു ചുരുട്ടി വായിക്കകത്തുആക്കുന്നത് .... ആ കാഴ്ച്ച വളരെ മനോഹരമാണ് .....
ഒരിക്കല് ആനയെ കെട്ടിയതിനു അടുത്ത് പോയി നിന്ന് അവനെ ഒന്ന് തൊടാനുള്ള ആഗ്രഹം പാപ്പാനോട് പറഞ്ഞപ്പോള് ...ഒരു രൂപ തന്നാല് ഒന്ന് തൊടീക്കാം എന്നായി …പാപ്പാന് ....!!
ഒരു രൂപ ഇല്ലാത്തത് കൊണ്ട് …ആനയെകണ്ടു ആഗ്രഹം അടക്കി ..!
  ഉത്സവം തുടങ്ങിയാല്‍ എട്ടു ദിവസവും ഉറക്കം പാടിക്കമുറ്റത്ത്‌  തന്നെ ....!!!
ഒന്നാം ഉത്സവം അത്ര കേമം ആവില്ല ….അഞ്ചാം ഉത്സവം മുതല് ഉത്സവത്തിന്റെ ചൂട് ആരംഭിക്കും
വളക്കച്ചവടക്കാരും ,ബലൂണ് കാരും പലതരത്തിലുള്ള കളര്മിട്ടായികള് വില്ക്കുന്നവരും …മസാല കപ്പലണ്ടി വില്ക്കുന്നവരുമൊക്കെ ആയി ഒത്തിരി കച്ചവടക്കാര്  ചേര്‍ന്ന് പടിക്കമുട്ടം നിറയും.
  പടിക്കമുറ്റത്തിന്റെ കിഴക്ക് വശത്ത്  പെട്രൊമാക്സിന്റ വെളിച്ചം അഞ്ചാം ഉത്സവത്തിന്റെ അന്ന് മുതല് തെളിയാന് ആരംഭിക്കും…...അവിടെയാണ് ചീട്ടു കളി സംഘങ്ങള് …..അവിടേക്ക് ചെറിയ കുട്ടികള് പോകാന് പാടില്ല …..!!
ആദ്യത്തെ നാല് ഉത്സവങ്ങള്ക്കും …പാട്ട് കച്ചേരി …കഥകളി...ഓട്ടംതുള്ളല്‍ ...പ്രേഭാഷണങ്ങള് ഇതൊക്കെ ആയിരിക്കും …എന്നാലും വൈകുന്നേരം ശീവേലി ഉണ്ട്  ........ ..അതും കഴിഞ്ഞു .അമ്പല പറമ്പില് ഒരു ചുറ്റ്...ചുറ്റി വെച്ചുവണിക്കാരന്റെ  അടുക്കല്‍ ഒക്കെ ഒന്ന് കറങ്ങ്ങി ..പോരും എന്നാലേ ഉറക്കം വരൂ !!
  എട്ടാം ഉത്സവത്തിന്റെ(ആറാട്ട്) അന്ന് കാലത്തേ മുതല്‍ തിരക്കായിരിക്കും ....…..
അഞ്ചാം ഉത്സവം മുതല് നാടകം …ഗാനമേള …മിമിക്രി .....എട്ടാം  ഉത്സവത്തിനു ..(ആരാട്ടിന്റന്നു) ....നാടകം ..ബാലെ ഇതാണ് പതിവ്
ഉത്സവത്തിനായി ..വളരെ മുന്പ് തന്നെ പൈസ സോര്കൂട്ടി തുടങ്ങും ….
വീട്ടില് വിരുന്നു വരുന്നവരാണ് കൂടുതലും പൈസ തരുന്നത് ….മുട്ടായി വാങ്ങിക്കോ മോനെ എന്നും പറഞ്ഞു ചിലര് ഒരു രൂപ …ചിലര് രണ്ടു രൂപ …ഇങ്ങ്ങനെ ....!!
ഒരു രൂപയ്ക്ക് മുകളില് കിട്ടുന്ന പൈസ….വിരുന്നുകാര് പോയിക്കഴിഞ്ഞു അമ്മ പറയും …….”മോനെ ആ പൈസയിങ്ങ്ങു തന്നേരെ …നിന്റെ കയ്യില് വെച്ചാല് വല്ലടോം കളഞ്ഞു പോകും “…..ആദ്യം വിസമ്മതിക്കും …"ഇല്ല ഇതെനിക്ക് മാമന് തന്നതാണ് ..എനിക്ക് ഉത്സവത്തിനു ഓരോന്നും വാങ്ങ്ങാനാണ്..!
"ഉത്സവം ആകട്ടെ അന്നേരം അമ്മതന്നെക്കാം …ഇപ്പോള് അത് കയ്യില് വെച്ചിരുന്നാല് കളഞ്ഞ്ഞുപോകും "എന്ന് പറഞ്ഞു വാങ്ങ്ങി വെക്കും. ...പിന്നീട് ഉത്സവത്തിന്റെ ചൂടില്‍ അതെല്ലാം മറന്നു പോകും ..!
ചെറിയ ചില്ലറകള് ഇടാന് എനിക്ക് ഒരു മണ്ണിന്റെ കുടുക്ക  ഉണ്ട് അതിലാണ് എന്റെ സമ്പാദ്യം മുഴുവനും സൂക്ഷിക്കുന്നത് .....അത് മുറിയിലെ അലമാരയുടെ പിറകില് വെച്ചിരിക്കുകയാണ് …..ഓരോ പ്രാവശ്യവും പൈസയിട്ടിട്ടു കുലുക്കി നോക്കും …നിരയുന്നില്ലല്ലോന്നുള്ള വിഷമത്തിലും അതിന്റെ കിലുക്കം കേള്ക്കുമ്പോള് .. കുളിര് .കോരും ….!!
 എട്ടാം ഉത്സവത്ത്തിന്ടന്നു രാവിലെ തനെ ബന്ധുക്കള് എത്തി തുടങ്ങും …
അതില് ഏറ്റവും പ്രേധാനികലാണ് …അമ്മയുടെ അനിയത്തിമാരായ ജയ  ചിറ്റയും,ബീന ചിറ്റയും ..
  അവര്‍ എത്തുന്നതോടെയാണ് എന്റെ ഉത്സവം പൂര്ണമാകുന്നത് ....!!
അവര് വന്നു കഴിഞ്ഞു ......ഞങ്ങള് എന്റെ കുടുക്ക  നിലത്തു ഇടിച്ചു പൊട്ടിക്കും ….ഞാനും അനിയനും  കൂടി ചില്ലറ എന്നി തിട്ടപ്പെടുത്തും …..
എല്ലാം കൂടി നാലഞ്ചു രൂപയെ കാണു..….!!!
ഊണു കഴിഞ്ഞു വല്ല്യച്ചന്‍  വക അഞ്ചു രൂപയും വല്ല്യമ്മയുടെ വക 2 രൂപയും തരും

വല്ല്യച്ചനെ ഉത്സവത്തിന്‍റന്നു വീട്ടില് കാണാനെ കിട്ടില്ല ….ഉച്ചയ്ക്ക് ഊണു കഴിക്കാന് വീട്ടില് വന്നാല്  കൊച്ചച്ചന്‍ മാരുമായി പുറത്തുപോയി വരും  .... കുറെ കഴിയുമ്പോള് ചിരിയും സംസാരവും കേള്‍ക്കാം .....അപ്പോള് അമ്മ മാമിയോടു പറയും അരിഷ്ട്ടം കുടിച്ചതിന്റെ  ചിരിയാണെന്ന് .........!
..മൂന്ന് മണിയാകുമ്പോഴേക്കും ഞങ്ങള് കുളിയൊക്കെ കഴിഞ്ഞു പതിയെ അമ്പലത്തിലേക്ക്
സന്ധ്യ അകുംബോലേക്ക് അയ്യപ്പസ്വാമി ആറാട്ടിനായി കാവും കടവിലേക്ക് യാത്രയാകും .
ദീപാരാധനയ്ക്ക് ...മണിനാദത്തോടെ നട തുറക്കുമ്പോള് …ആവശ്യങ്ങള് ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കും …ആശ്രിത വല്സലയായ ദേവി അനുഗ്രഹിക്കും …തിരുമേനി തരുന്ന പ്രസാദം വാങ്ങി നെട്ടിയിലിട്ട ശേഷം പുറത്തിറങ്ങി കഴിയുമ്പോള് .....അമ്പലപ്പറമ്പില് അല്പ്പമൊക്കെ തിരക്കൊഴിയും .
അപ്പോള് അമ്മ ഞങ്ങളെ ഒന്ന് സ്വതന്ത്രമാക്കാന് മനസുകാണിക്കും..!
അമ്പലത്തിനു മുന്നിലാണ് വീടെങ്കിലും ഉത്സവത്തിനു അമ്മയ്ക്കൊരു സമാധാനവും ഇല്ല …!!
“ആള്ക്കൂട്ടത്തിനിടയില് പോകരുത് ….ആനയുടെ അടുത്ത് പോകരുത്….അതും ഇതും  വാങ്ങി കുടിക്കരുത് …പടക്കം കേട്ടുന്നിടത്ത് പോകരുത്….തുടങ്ങി ഒരായിരം നിര്ദ്ദെശങ്ങളോടെ …അമ്മയും  വീട്ടിലേക്കു പോകും….

അവര് പോകുന്നതിനു പിറകെ ഞങ്ങള് നേരെ പടിക്കമുട്ടതെക്ക് പോകും ....… വളകടകള്‍,ബലൂണ്‍ കച്ചവടക്കാര്‍,കളിപട്ടകച്ചവടക്കാര്‍ അങ്ങനെ നിരവധി കടകളാണ് അവിടെ ഞങ്ങളെ കാത്തിരുന്നത്  ......!!
വളക്കടകളിലെ മിന്നുന്ന വെളിച്ചത്തില് ഒരായിരം നിറങ്ങളിലുള്ള കുപ്പിവലകള് പെണ്‍കുട്ടികളെ നോക്കി കണ്ണ് ചിമ്മും .....!!!

  എനിക്കും അനിയച്ചര്‍ക്കും ഉള്ള സാധനങ്ങള് ….ഓരോ വാച്ച് … …അമ്മാവാന്നു കരയുന്ന ബലുണ് …പിന്നെ ഓരോ ..തോക്ക് . ഒക്കെ വാങ്ങിയ ശേഷം…നേരെ വീട്ടില്‍ എത്തും …ചോറുണ്ണാനുള്ള ക്ഷമയില്ല ….അമ്മയുടെ വഴക്ക് കാരണം ഉണ്ടെന്നു വരുത്തി …ഞാനും അവനും  അമ്പലത്തിലേക്ക് പോകാനിറങ്ങി …
മൈക്കില് കൂടി  നാദസ്വരം ഒഴുകിയെത്തുന്നു ....…
നേരെ പോയത് ….ആന മയിലോട്ടകം കളിക്കുന്നിട്ത്തെക്ക് ...അതില് ഒരുരുപ  ഇട്ടു ഭാഗ്യം  പരീക്ഷിച്ചു …അത് കമ്പിനിക്ക് അടിച്ചു …അവിടെ നിന്നും ബലൂണ്‍ കാരന്റെ അടുത്ത് നിന്നും നീളത്തില് രണ്ടു ബലൂണ്‍ വാങ്ങ്ങി ....പിന്നെ രണ്ടു കണ്ണടയും വാങ്ങ്ങി …അത് മുഖത്ത് വെച്ചു ....രണ്ടു കുമ്പിള് കപ്പലണ്ടിയും വാങ്ങ്ങി .....നേരെ പോയി സ്റ്റേജിന്‍റ മുന്നില് തന്നെ ഇരുപ്പുറപ്പിച്ചു ….
കുറെ കഴിഞ്ഞപ്പോള് കര്‍ട്ടനുള്ളില് നിന്നും വിളിച്ചു പറയുന്നു …..പൂഞ്ഞാര്‍ അശ്വതി  തിയട്ടെസ് അവതരിപ്പിക്കുന്ന  "രാമലക്ഷ്മന്‍  ബാലെ .... ഉടന് ആരംഭിക്കുകയായി "…..

ബാലെ ആരംഭിച്ചു .......കിരീടം വെച്ച രാമനെയും …ലക്ഷ്മണനെയും …ഹനുമാനെയും ....യുദ്ധവും ഒക്കെ കണ്ടു കണ്ടു പതിയെ ......അവിടെ കിടന്നു ഉറങ്ങ്ങിപോയി …!!.

എപ്പോഴോ സ്റ്റേജില് നിന്നും വെടി പൊട്ടുന്ന ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നപ്പോള് …
സ്റ്റേജില് പലവര്ണ്ണങ്ങളിലുള്ള ലൈറ്റുകള് …കറങ്ങ്ങുന്നു …സേററജ് നിറയെ പുക …സ്റ്റേജില് രാമനും ലെക്ഷ്മനനും ….അമ്പും വില്ലുമായി ....നില്‍ക്കുന്നു ...!!!

ഞെട്ടിയുണര്ന്ന അനിയന്‍  ചോദിച്ചു എന്താ അവിടെ…ശബ്ദ്ദം കേട്ടത് .....?
ഞാന്.....പറഞ്ഞു ....."സീതാദേവി... ഭൂമി പിളര്ന്നു പാതാളത്തിലേക്ക് പോയതാണ് "….

ഒപ്പം മൈക്കില്കൂടി .........രാമലെക്ഷ്മന്‍  ബാലെ ഇവിടെ പൂര്ണ്ണമാകുന്നു …!!!

നേരം വെളുത്തുവരുന്നു ..കിഴക്ക് വെള്ള കീറി തുടങ്ങി ........അടുത്ത് കിടക്കുന്ന ബലൂണിലെ കാറ്റ് പകുതിയേ ഉള്ളു .... ദേഹം മുഴുവനും തലയിലും .....പടിക്കമുറ്റത്തെ  മണ്ണാണ് …കണ്ണാടിയും കാറ്റ് തീര്ന്ന ബലൂണുമായി …ഉത്സവം തീര്ന്നു പോയതിലെ ദുഃഖം തീരാതെ …അടുത്ത വര്‍ഷത്തെ ഉത്സവത്തിനു വേണ്ടി കാത്തിരിക്കാനായി ഞങ്ങള് വീട്ടിലേക്കു നടന്നു … അപ്പോള്‍ അമ്പലത്തില് നിന്നും കൊടിയിരങ്ങുന്നതിന്റെ വെടികെട്ട് കേള്‍ക്കുന്നുണ്ടായിരുന്നു ......

2011 ജൂലൈ 27, ബുധനാഴ്‌ച

എന്‍റെ ബല്ല്യ കാലമോഹങ്ങളിലെക്കൊരു മടക്കം .......................

               എനിക്കെന്റെ നാട്ടിലൊന്നു പോകണം. ജനിച്ചു വളര്‍ന്ന എന്റെ വീട്ടില്‍ പോയി, പഴയതു പോലെ വഴിയായ വഴിയൊക്കെ ചാടി ഓടി നടക്കണം. മഴ വരുമ്പോള്‍ മുറ്റത്തും പറമ്പിലും ഒക്കെ നടന്ന്, ഒരു തുള്ളിപോലും കളയാതെ നനയണം. മഴ നനഞ്ഞു കുളിച്ചാല്‍, ചൂടുകുരു പോകുമെന്നാരോ പറഞ്ഞു കേട്ട ഓര്‍മയില്‍, വീടിന്റെ ഇറയത്ത്‌ വെള്ളം വന്നു വീഴുന്ന ഓവിന്റെ നേരേ, അടിയില്‍ പോയി നിക്കണം, പുറം പൊളിഞ്ഞു പോകുന്ന ശക്തിയില്‍, മഴവെള്ളം പുറത്തു വീഴുമ്പോള്‍, മഴയെക്കാള്‍ ഉച്ചത്തില്‍ അലറിവിളിക്കണം.

                         വീട്ടില്‍ ചെന്നാലുടനെ കൊതി പറഞ്ഞുപറഞ്ഞു, പപ്പയെ  ഏതെങ്കിലുമൊരു പ്ലാവില്‍ വലിഞ്ഞു കേറ്റിക്കണം.പറമ്പിന്‍റെ അതിരില്‍ നില്‍ക്കുന്ന പ്ലാവില്‍ന്നും പപ്പാ  ചക്ക കയറില്‍ കെട്ടി ഇറക്കുമ്പോള്‍, അപ്പുറത്തെ പറമ്പിലേയ്ക്കു പോകാതെ, കയറുപിടിച്ചു വലിച്ചടുപ്പിക്കണം, ആക്രാന്തം പിടിച്ചു ചക്ക ഒരെണ്ണം വെട്ടി ചക്കപ്പുഴുക്ക് വക്കണം   . മടലില്‍ നിന്നും പറിച്ചിട്ട, ചുളയിലെ ചവിണികള്‍ പറിക്കാന്‍, തൊട്ടപ്പുറത്തു
താമസിക്കുന്ന പിള്ളേരെ  വിളിക്കണം. ചവിണി പറിച്ചതവന്മാരു വായിലേക്കിടുകയും, മുറത്തില്‍ ചുളയൊന്നും കാണാതെ വരികയും ചെയ്യുമ്പോള്‍, '''ഒള്ള പച്ച ചക്ക മുഴുവനും വലിച്ചു കേറ്റിയാല്‍, വയറു നോവുമെടാ ''', എന്നവന്മാരെ ചീത്ത വിളിക്കണം.

                         കയ്യിലെ ചക്ക മൊണഞ്ഞീന്‍ മുഴുവനും മണ്ണെണ്ണയൊഴിച്ചു കഴുകിക്കളയണം. തേങ്ങാ ചിരണ്ടിയിട്ടു ചക്ക പുഴുങ്ങി , ചൂടോടെ കോഴിച്ചാറുമൊഴിച്ചു തിന്നണം. അനിയനുമൊരുമിച്ചൊരു പ്ലേറ്റില്‍നിന്നു തിന്നുമ്പോള്‍, പുഴുക്കിലൂടെ വിരലു കൊണ്ടു ചാലുവരച്ച്‌, കോഴിച്ചാറു മുഴുവനവന്‍ അവന്റെ വശത്തേയ്ക്കൊഴുക്കി എടുക്കുന്നതിനവനോടു തല്ലു പിടിയ്ക്കണം. വെട്ടിയ ചക്കയുടെ കുരു മുഴുവനും പാട ഞൊട്ടി, കഴുകി, ഉണക്കാനിട്ട്‌, പിറ്റേന്നതു കൊണ്ടൊരു ചക്കകുരു-മാങ്ങാക്കറി വച്ചു വായ്ക്കു രുചിയായിട്ടു ചോറുണ്ണണം.

ഏതു വേനല്‍ക്കാലത്തും നല്ല തണുത്ത വെള്ളമുള്ള ഞങ്ങളുടെ കിണറ്റുകരയില്‍ നിന്നു വെള്ളം കോരി തലവഴി ഒഴിച്ചു, തല തണുക്കെ കുളിക്കണം. 'ഞാന്‍ 5 വലിക്കു വെള്ളം മുകളിലെത്തിച്ചു, നിന്നെകൊണ്ടു പറ്റുമോ' എന്നനിയനുമായി മല്‍സരിക്കണം.

  തേങ്ങാ ഇടുന്ന ദിവസം, ആദ്യം തേങ്ങായും, പിന്നെ ചൂട്ടും, കൊതുമ്പും കോഞ്ഞാട്ടയുമൊക്കെ വലിച്ചു വീട്ടില്‍ കൊണ്ടു ചെന്നിട്ടു, തളര്‍ന്നിരിക്കുമ്പോള്‍ പപ്പയോടു അനുവാദം  മേടിച്ചിടീച്ച കരിക്കു വെട്ടി കുടിക്കണം. അതിലെ ഇളം തേങ്ങാ സ്പൂണുകൊണ്ടു ചിരണ്ടി തിന്നണം. ചൂട്ടൊക്കെ വെട്ടി, അടുക്കി ചെറിയ ചെറിയ കെട്ടുകളാക്കി മഴക്കാലത്തേയ്ക്ക്‌, അടുപ്പില്‍ തീ പിടിപ്പിക്കാനായി സംഭരിച്ചു വയ്ക്കണം. കേടു വരാത്ത കൂന്തലയുള്ള ചൂട്ടിന്റെയൊക്കെ അറ്റംവെട്ടി അമ്മയ്ക്കു ചൂലുണ്ടാക്കാന്‍ കൊടുക്കണം.

  തേങ്ങാ പൊട്ടിക്കുമ്പോള്‍, അതിന്റെ തേങ്ങാവെള്ളം മുഴുവനും കുടിച്ചു വയറു വീര്‍പ്പിക്കണം. അകത്തു പൊങ്ങു വച്ച തേങ്ങാ പൊട്ടിക്കുമ്പോള്‍ വേറാര്‍ക്കും കിട്ടണതിനു മുന്‍പു ചാടിവീണ് പൊങ്ങെടുത്തു തിന്നണ കൂട്ടുകാരന്റെ വീട്ടില്‍ കപ്പ വാട്ടുന്ന ദിവസം പണ്ടത്തെ പോലെ, വീട്ടുകാരും അയല്‍വക്കം കാരുമൊക്കെ ഒരുമിച്ചു വട്ടത്തിലിരുന്നു തൊണ്ടു പൊളിക്കുകയും അരിയുകയും ചെയ്യുമ്പോള്‍, ഇടക്കിടെ എല്ലാര്‍ക്കും മോരും വെള്ളവും കഞ്ഞിവെള്ളവും കട്ടന്‍ചായയും സപ്പ്ലൈ ചെയ്യണം. എല്ലാവരും കുടി കഴിയുമ്പോള്‍, വീട്ടിലുള്ള കത്തിയൊന്നുമരിയാന്‍ തികയാതെ വരുമ്പോള്‍, അപ്പുറത്തെ  വീട്ടിലേയ്ക്കൊരു കത്തി കടം മേടിയ്ക്കാനോടണം.

  പപ്പാ റബര്‍ വെട്ടാന്‍ പോകുമ്പോള്‍ കാപ്പിയും ചോറും കഞ്ഞിവെള്ളവും കട്ടന്‍ ചായയുമൊക്കെയായി വീട്ടില്‍ നിന്നും റബര്‍ തോട്ടത്തിലേക്ക് പായണം . പപ്പാ  കാപ്പി കുടിക്കുന്ന സമയത്തു, പറമ്പിലെ ചക്കര മാവിന്റെ ചുവട്ടില്‍ നിന്ന് മാങ്ങാപഴം  പെറുക്കണം. കൈനെറയുമ്പോള്‍, കിട്ടിയത്രയുമെണ്ണി കൊണ്ടു വന്നു കപ്പികുടിക്കുന്നിടത് വച്ചിട്ട്  വച്ചിട്ടു വീണ്ടും പോയി പെറുക്കി വരുമ്പോള്‍, ആദ്യം വച്ചതില്‍, എണ്ണത്തില്‍ പാതി പോലും കാണാത്തപ്പോള്‍, 'നീ എന്റെ മാമ്പഴം  കട്ടെടുത്തൂ'ന്നു പറഞ്ഞു പിന്നാലെ എത്തിയ അനിയനുമായി തല്ലു പിടിക്കണം.  വീട്ടില്‍ കുട്ടികള്‍ക്കു കാപ്പി  നിഷിദ്ധമായതിനാല്‍, എന്റെ കപ്പികൊതി  അറിയാവുന്ന പപ്പാ , ഗ്ലാസ്സിലെനിക്കു വേണ്ടി ബാക്കി വയ്ക്കുന്ന, കണ്ണു പൊട്ടുന്ന കടുപ്പമുള്ള, ഡബിള്‍ സ്ട്രോങ്ങ്‌ കാപ്പി , മട്ടടക്കം കുടിക്കണം.

ജൂണ്‍ ജൂലായ്‌ മാസങ്ങളില്‍ മഴ പെയ്തു വെള്ളം പൊങ്ങി , റോടെത് , തോടേതെന്നു തിരിച്ചറിയാന്‍ പറ്റാതെ കിടക്കുന്ന നേരത്ത്‌, കുടയുംചൂടി റോഡിലൂടെ  എനിക്കെന്റെ സ്കൂളില്‍ പോകണം. സ്കൂളു തുറക്കുന്നതു പ്രമാണിച്ചു മേടിച്ച പുതിയ ചെരിപ്പ് അനിയന്‍ തോട്ടിലൂടെ ഒഴുക്കി വിടുമ്പോള്‍, അതു പിടിയ്ക്കാന്‍ കുറെ ദൂരം ഓടണം. അവസാനം തിരിച്ചു വന്നു ദേഷ്യത്തിലവനിട്ടു രണ്ടു പൊട്ടിയ്ക്കണം. 'ബാക്കി നിനക്കു വീട്ടില്‍ ചെല്ലുമ്പോ കിട്ടുമെടാ' എന്നു പറഞ്ഞവനെ പിന്നെയും കരയിക്കണം.അനിയന്‍ ചാമ്പങ്ങാ പറിക്കാന്‍ കേറുമ്പോള്‍, അവന്‍ പറിച്ചിടുന്ന ചാമ്പങ്ങ താഴെ വീണു ചതയാതിരിക്കാന്‍, തോര്‍ത്ത്‌ കഴുതികെട്ടി വിടര്‍ത്തി പിടിച്ചു നില്‍ക്കണം.

              എനിക്കെന്റെ നാട്ടിലെ കെ എസ്‌ ആര്‍ റ്റി സി ബസ്‌ സ്റ്റാന്റില്‍ പൊരി വെയിലത്തു ബസ്‌ നോക്കി നില്‍ക്കണം. അവസാനം ഒന്നര മണിക്കൂര്‍ കാത്തു നിന്നിട്ടൊരു ബസ്‌ വരുമ്പോള്‍, അതിന്റെ പിന്നാലെ ഓടുന്ന മൂന്നു ബസില്‍ കൊള്ളാന്‍ മാത്രമുള്ള ആള്‍ക്കൂട്ടത്തിനൊപ്പം ഓടണം. സൂചികുത്താനിടമില്ലാത്ത ബസില്‍ മുന്നില്‍ നില്‍ക്കുന്ന സ്ത്രീകളുടെ തലയില്‍ നിന്നും വരുന്ന കനച്ച എണ്ണയുടെയും, വിയര്‍പ്പിന്റെയും കൂടി കുഴഞ്ഞ മണം സഹിക്കാന്‍ പറ്റാതെ, കാലിന്റെ പെരുവിരലില്‍ പൊങ്ങി നിന്ന്, മൂക്കു വിടര്‍ത്തി അല്‍പം ശുദ്ധവായു ശ്വസിക്കണം.
    
       കൊട്ടുകര്‍ക്കൊപ്പം മീനച്ചില്‍ ആറ്റില്‍ കുളിക്കാന്‍ ഇറങ്ങുബോള്‍ അവര്‍ അറിയാതെ അവരുടെ മുണ്ടും ഷര്‍ട്ടും ഒക്കെ എടുതോളിച്ച് വക്കണം . വെള്ളിയെപ്പള്ളി കണ്ടത്തില്‍ (ഇന്നത്തെ G V രാജാ ഗ്രൗണ്ടില്‍ )നട്ടുച്ചയ്ക്ക് ക്രിക്കറ്റ് കളിയും കഴിഞ്ഞു സ്റെടിയത്തിന്റെ മൂലയിലുള്ള വീട്ടിലെ പൈപ്പില്‍ നിന്നും വയറു നിറച്ചു വെള്ളം കുടിക്കണം .......................................


വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും ഇനിയും എന്‍ മോഹങ്ങള്‍ എഴുതുവാന്‍ മോഹം ............

2011 ജൂലൈ 25, തിങ്കളാഴ്‌ച

എന്‍റെ ബാല്യം 4 - എബിമോനും സൈക്കിളും പിന്നെ നാട്ടിലെ തോടും ........

മലകളും, കുന്നും, തോടും, റബര്‍ മരങ്ങളും, കപ്പ, ചേന, കൊക്കോ, ജാതി, മുതലായ എല്ലാ വിധ കൃഷികളും ഉള്ള ഫലഭൂയിഷ്ടമായ ഗ്രാമപ്രദേശം. അതായിരുന്നു കല്ലേക്കുളം എന്ന നാമത്തില്‍ അറിയപ്പെടുന്ന ഞങ്ങളുടെ കൊച്ചു ഗ്രാമം. കാലഘട്ടം ഏകദേശം 11 വര്‍ഷം പുറകില്‍. Ambasidor, Willies Jeep, Bullet, Yesdy, ഇതൊക്കെ നാട്ടിലെ മമ്മൂട്ടി മോഹന്‍ലാല്‍ മാര്‍ക്കും, MTB , ഹെര്‍കുലീസ്, BSA SLR എന്നിവ ജഗതി,തിലകന്‍,കുഞ്ചാക്കോമാര്‍ക്കും സ്വന്തമായുണ്ടായിരുന്ന കാലം.

                      അവധി ദിവസങ്ങളിലെ പ്രധാന പരിപാടി നാട് തെണ്ടലും,തല്ലുകൊള്ളിതെരവും,പിന്നെ കുട്ടുകരന്മാരുമായി സൈക്കിളില്‍ ഒരു ഗ്രാമ പ്രധിക്ഷിണവും ഒക്കെ ആയിരുന്നു.(രണ്ടാമത് പറഞ്ഞത് ഇന്നും ഞാന്‍ മൈന്റൈന്‍ ചെയിതു കൊണ്ടുപോകുന്നുണ്ട്‌.) നാട്ടിലെ ഞങ്ങള്‍ തരികിട കളുടെ ഇടയില്‍ പ്രശസ്തന്‍ (കു എന്ന് ആദ്യം ചേര്‍ക്കണേ ) എബി മോന്‍ ആയിരുന്നു (താരതമ്മ്യം ചെയ്തു നോക്കിയാല്‍ നമ്മുടെ ടിന്റു മോനെക്കള്‍ ഒരുപടി മുന്‍പന്‍). ഒരു സൈക്കിള്‍ വാങ്ങുക എന്നാ മോഹം കുറെ നാളായിട്ട് എന്‍റെ ഉള്ളില്‍ ഉണ്ടെങ്കിലും ,ഞങളുടെ സാമ്പത്തിക നില വച്ച് നോക്കുമ്പോള്‍ അതൊരു കീറാമുട്ടി ആയിരുന്നു. നാട്ടിലെ സൈക്കിളുകള്‍ വിരലില്‍ എന്നാവുന്ന അത്രയുമേ അന്ന് ഉണ്ടായിരുന്നോല്ലു(ഇന്നും).
                          
                                             കാക്കാംപറമ്പിലെ  പിള്ളേര്‍ പിഴച്ചു പോയി എന്ന് നാട്ടുകാരെ കൊണ്ടും കുടുംബക്കാരെ കൊണ്ടും പറയിക്കരുതല്ലോ എന്നു കരുതി വളരെ നീറ്റ് ആയി കഴിയുന്ന കാലം (ദൈവമേ നാട്ടുകരോന്നും ഇതു വായിക്കാന്‍ ഇടവരല്ലേ ). അന്നത്തെ ഞങളുടെ രൂപം ഒന്ന് താരതമ്മ്മ്മ്യം ചെയ്താല്‍ (ആ നാട്ടില്‍ വയറ്റില്‍ കൊക്കോ പുഴുക്കളെ വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്തിയിരുന്നത്  ഞാനും എന്‍റെ അനിയച്ചരും ആയിരുന്നത് കൊണ്ട് )സോമാലിയന്‍ പിള്ളേരുടെ മറ്റൊരു പതിപ്പായിരുന്നു എന്ന് പറയാം .ഞങ്ങളുടെ പ്രതാന കലാപരിപാടികളായ  ജാതിക്ക പറിക്കല്‍, കൊക്കോ കായ് പറിക്കല്‍, ചാമ്പങ്ങ തീറ്റ , തേന്‍ എടുക്കല്‍, അനിക്കാവിള പറിക്കല്‍ തുടങ്ങിയ വീട്ടു ജോലികള്‍ക്കിടെ(ഇതാണോട കഴുവേറി വീടുജോലി എന്നാണോ??)പല പ്രാവശ്യം ഇതേ ചോദ്യം പലരും എന്നോട് ചോധിച്ചത അതുകൊണ്ട് ഇനി ആരുംചോധിക്കേണ്ട, മരംകയറ്റം ആറ്റില്‍  ചാട്ടം മുതലായ സുകുമാര കലകളുമായി ആസ്വദിച്ചു ജീവിക്കുകയുംഅവസാനത്തെ രണ്ട് പരിപാടികള്‍ക്ക് ഇടക്കിടെ അടിവാങ്ങുകയും ചെയ്ത് ജീവിതം മുന്നോട്ട്പൊക്കോണ്ടിരിക്കുന്ന കാലം .

                                              ചക്കപ്പഴം, കൈതച്ചക്ക, നാടന്‍ മാമ്പഴം, ചാമ്പങ്ങ , ആനിക്കാവിള, ഓറഞ്ച്, ആപ്പിള്‍ മുതലായവാ (ഓറഞ്ച് ,ആപ്പിള്‍ ഇത് രണ്ടും  ഒരു പഞ്ച്കിട്ടാന്‍ പറഞ്ഞതാ)   നിങ്ങനാട്ടില്‍ ആരുടെ ഒക്കെ പറമ്പില്‍ ഉണ്ടെങ്കിലും അതൊക്കെ ഞങ്ങളുടെ അധികാര പരിധിയില്‍ ആയിരുന്നു ,സകല തരികിട പരിപാടിയുടെയും ആശാന്‍ ഞാന്‍ ആണെന്ന്   നടിച്ചു നടക്കുന്ന കാലം. പോരാത്തതിന് വീട്ടിലെ  മൂത്തവന്‍ , മോശമാവാന്‍ പാടില്ലല്ലോ? അങ്ങനെ പൊതുവേ സാ‍ഹസിക പ്രിയനായ ഞാന്‍കൂട്ടുകാരുടെ സഹായത്തോടെ സൈക്കിള്‍ ഓടിക്കാന്‍ ഒക്കെ പഠിക്കുന്ന സമയം ,എന്നെ  സംബന്ധിച്ചിടത്തൊളം ഫോര്‍മുലാ 1 ആയത്. ആദ്യം സൈക്കിള്‍ ഉന്താനും, ക്രമേണ ഇടച്ചവിട്ടും ശേഷം കമ്പിയിലിരുന്നു ചവിട്ടും ഒക്കെയയായി പ്രായത്തിനും ശരീരത്തിനും മുമ്പേ പ്രകടനം നടത്താന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു, ഇളയവര്‍ക്കു ശിക്ഷണവും നല്‍കിയിരുന്നു(ഇത്അന്ന് എനിക്ക് ഉണ്ടായിരുന്ന ഒരു ആഗ്രഹം പറഞ്ഞതാ). വീട്ടുകാരുടെ ശ്രദ്ധയില്‍നിന്നും മാറി ഇതൊക്കെ ചെയ്യാന്‍ പ്രതാപികളുടെ അഹങ്കാരം ഇല്ലാഞ്ഞതിനാല്‍ എനിക്ക് കൂട്ടുകാരുടെ  സഹായം നല്ലപോലെ കിട്ടി . അങ്ങനെ നാട്ടിലെ അണുകുടുംബസന്തതികള്‍ BSA SLR എന്ന മുക്കാല്‍ സൈക്കിളില്‍ ചെത്തുമ്പോള്‍ എനിക്ക്  ആശ്രയം കൂട്ടുകാരന്റെ MTB ആയിരുന്നു .എങ്ങിനെ ഒക്കെയോ  ഞാന്‍ സീറ്റില്‍ ഇരുന്നു ചവിട്ടാനുള്ള പ്രാപ്തി കൈവരിച്ചു. ജന്മനാ തന്നെ ബുദ്ധിയിലും ശരീര വളര്‍ച്ചയിലും പുറകിലായിരുന്നു എങ്കിലും സാഹസികതയിലും പൊട്ടത്തരത്തിലും അഗ്രഗണ്യനായിരുന്ന കൊണ്ട് എല്ലാവരും “0“ പോലെ പൂര്‍ണ്ണമായി ചവിട്ടുമ്പോള്‍ ഞന്‍ “റ” പോലെ വിട്ടു പിടിച്ചു ചവിട്ടുകയായിരുന്നു എന്നു മാത്രം.  (കാലെത്തത്തില്ലാഞ്ഞതിനാല്‍ മാത്രമായിരുന്നു)

                          അങ്ങനെ  ഓണത്തിനു വാങ്ങി തന്ന കൊച്ചുമുണ്ടുമുടുത്ത് മോഹന്‍ലാല്‍ ആറാം തമ്പുരാനില്‍ ബുള്ളെറ്റില്‍ നിന്നും ഇറങ്ങുന്ന പോലെ(അങ്ങനെ ഒരു സീന്‍ ഉണ്ടോ എന്നാണോ ആലോചിക്കുന്നെ???) കാലു പുറകോട്ട് വീശി ഇറങ്ങിയും, കള്ളുചെത്തുകാരെ പോലെ മുമ്പില്‍ കൂടി കയറിയും നമ്മള്‍ സൈക്കിളില്‍ ഉസ്താദായി. സര്‍ക്കസില്‍  ല്‍ ബൈക്ക് ജംബിങ്ങ് കണ്ട് പ്രജോതിതനായി ഇഷ്ടികയുടെ മുകളില്‍ പലക വച്ച് കൂട്ടുകാരന്റെ MTB ഡേവിഡ്സണ്‍ ചാടിച്ചും റബ്ബറിന്റെ ഇടയിലെ നടവഴിയിലൂടെ വളച്ചും തിരിച്ചും ഓടിച്ച് ആശ തീര്‍ത്തു. സ്പീഡ് ക്യാമറ ഇല്ലാത്തതിനാല്‍ ഹൈ സ്പീഡില്‍ തന്നെ വിലസി നടക്കുന്ന കാലം.
                              
                               സാഹസികത മൂര്‍ച്ച കൂടുന്ന സമയങ്ങളില്‍ (സാധാരണ നട്ടുച്ചക്ക്അത് സാരമാക്കേണ്ട ) അതിരാത്രം സിനിമയില്‍ മോഹന്‍ലാല്‍ പോലീസ് മമ്മൂട്ടി കള്ളനെ ഓടിക്കുമ്പോള്‍ സ്ലോ മോഷനില്‍ ഓടുന്നതും ചാടുന്നതും ടെക്നിക് ആണെന്നറിയാതെ പരീക്ഷിച്ചിരുന്ന ഞങ്ങള്‍ക്ക് തോട്ടിലേക്ക് സ്ലോ മോഷനില്‍ ചാടാന്‍ പരിശീലനം തുടങ്ങി.തരി കിടയില്‍ തരികിട അയ എബി മോന്‍ ഒരുദിവസം ലുങ്കിയും ഉടുത്ത് കാല്‍ എത്താത്ത സൈക്കിളില്‍ ഇറക്കം എണീറ്റുനിന്നു    ചവിട്ടി വളരെ പതിയെ വരുന്ന വഴിക്കാണ് സംഭവം നടക്കുന്നത്,4 മണിക്ക് സ്കൂള്‍ കുട്ടികളുമായി റോബില്‍ വന്നു ബസ്‌ സ്റ്റോപ്പില്‍  നിര്‍ത്തിയിട്ടുണ്ട്. അമിതവേഗതയില്‍ വന്ന എബി തന്‍റെ   ലുങ്കി, ഏതോ ഒരു കാമാര്‍ത്തയായ പെണ്‍കുട്ടിയുടെ പ്രാര്‍ഥന കേട്ടിട്ടെന്നപോലെ, മുമ്പില്‍ നിന്നും വന്ന കാറ്റില്‍ സൈഡിലേക്ക് മാറി പോവുകയും, വൈര്യമുത്തു കാത്തുസൂക്ഷിക്കുന്ന കരിമൂര്‍ഖന്റെ ശൌര്യത്തോടുകൂടെ ഒരു കൈ വിട്ട്  മാനം മറച്ചതും ജന്മനാ കിട്ടിയ Reflex action മൂലമായിരുന്നു. അതിന്റെ ആശ്വാസ നിശ്വാസമെടുക്കും മുമ്പെ ഒരു കൊച്ചു കല്ലില്‍ കയറിയ സൈക്കിളിന്റെ ഹാന്‍ഡില്‍ ഒരു വശതേക്കു തിരിഞ്ഞത് അവന്റെ  reflex action നെ തോല്പിക്കുന്ന വേഗത്തിലായി പോയി. മുണ്ടില്‍ നിന്നും മാനത്തില്‍ നിന്നും പിടിവിട്ട് സൈക്കിളില്‍ പിടിച്ചെങ്കിലും സൈക്കിള്‍ കലുങ്കിന്റെ  സൈഡിലെ തിട്ടയില്‍ ഇടിക്കുകയും Newton ന്റെ every action has an equel and opposit reaction എന്ന സിദ്ധാന്തപ്രകാരം പുറകോട്ടു വരുകയും, വീണ്ടും ആ സിദ്ധാന്തം ശരിയാണന്ന് പ്രൂവ്
ചെയ്തുകൊണ്ട് (ആറ്റം ബോംബിന്റെ chain reaction പോലെയാണോ ആവോ) പുറകോട്ടു വന്ന സൈക്കിളിന്റെ opposit reaction ല്‍ എബിയും സൈക്കിളും  തോട്ടിലേക്കു പറക്കുകയും ചെയ്തു. ഭഗവാന്‍ വട്ട മരത്തിന്റെ രൂപത്തില്‍ ആണ് എബിയെ രേക്ഷിക്കാന്‍ എത്തിയത് .സൈക്കിള്‍ വട്ടമാരത്തില്‍ തന്ഗിയിരുന്നതിനാല്‍ മുതുക്‌ പഞ്ചര്‍ അകത്തെ രെക്ഷപെട്ടു.
   
                                        മുട്ടൊപ്പം വെള്ളത്തില്‍ വട്ടകല്ലുകള്‍ക്കു മുകളിലായാണു വീണതെങ്കിലും horizontal ആയി പറന്നതു കൊണ്ടും, bornvita, boost, complan ഇതൊക്കെ ഞങ്ങള്‍ക്ക് പരസ്യം മാത്രവുമായിരുന്നത് കൊണ്ടും അവന്‍  സാമാന്യം കനം കുറഞ്ഞവനാകയാല്‍ പ്രകടമായ ഒന്നും സംഭവിക്കാതെ വെള്ളത്തില്‍ പരന്നു വീണു. ഒരു വിധത്തില്‍ തോട്ടില്‍ നിന്നും വലിഞ്ഞു കയറി വന്ന എബിമോനെ കത്ത് അതാ നില്‍ക്കുന്നു മറ്റൊരു കക്ഷി ,മറ്റാരുമല്ല  എബിമോന്റെ അയല്‍പക്കം കാരന്‍ കുട്ടപ്പന്‍ ചേട്ടന്‍ ,നാട്ടിലെ അറിയപ്പെടുന്ന ഒരു കശാപ്പുകാരന്‍ ആയിരുന്നു പുള്ളിക്കാരന്‍ (ആളിപ്പോള്‍ ഇല്ല കേട്ടോ ,ഏകദേശം 5 കൊല്ലം മുന്‍പ് വിടപറഞ്ഞു ) എബിമോന്റെ വരവും കാത്തുനിന്ന കുട്ടപ്പന്‍ ചേട്ടന്‍ ഒന്ന് പൊട്ടിച്ച ശേഷം കല്യാണി രാഗത്തില്‍  ഒരു ഗാനലപനവും നടത്തി (*&^%$#@!~@#$%^&*+_*&?^^%$#@!*&^%$%%^&^&%^%^^%%$?$$$)ഇതായിരുന്നു ആ ഗാനം . വീഴ്ചയുടെ ആഖാതത്തില്‍ നിന്ന് കര കയറും മുന്‍പേ അടുത്ത പ്രഹരത്തില്‍ പകച്ചുനില്‍ക്കുന്ന എബിമോനെ  കണ്ടപ്പോളാണ് ഇടിവെട്ടിയവനെ പാമ്പും കടിക്കും എന്നത് എനിക്ക് മനസിലായത്.

                                              കുട്ടപ്പന്‍ ചേട്ടന്‍ മുഖാന്തരം സംഭവം വീട്ടില്‍ അറിഞ്ഞ എബിമോന്റെ അവസ്ഥ പിന്നെ ഞാന്‍ പറയേണ്ടതില്ലല്ലോ ??????

2011 ജൂലൈ 21, വ്യാഴാഴ്‌ച

എന്‍റെ ബാല്യം3 ......ഗെതി കേട്ടാല്‍ പുലി പുല്ലും തിന്നും '' എന്‍റെ സ്വന്തം അനുഭവം ആയതുകൊണ്ട്''ഗെതി കേട്ടാല്‍ എലി പുല്ലും തിന്നും'''എന്ന് തിരുത്തുന്നു .

                    വ്യാഴാഴ്ച  സ്കൂളില്‍ പോകാന്‍ ബസ്‌ കത്ത് നിന്നപ്പോള്‍ കലുങ്കേല്‍ ഇരുന്നു ചേട്ടന്‍മാര്‍ ആരോ പറയുന്നത്  കേട്ടു,''വെള്ളിയാഴ്ച ഹര്‍ത്താലാണ്". ആഹാ, പോരെ?? അറുമാധിക്കാന്‍ ഒരു ദിവസം അല്ല ,മൂന്ന് ദിവസമാ വീണ് കിട്ടിയത്. ദൈവമേ രാവിലെ തന്നെ ശുഭ വാര്‍ത്തയാണല്ലോ കേട്ടത് ?? ആരെയാണോ ഇന്ന് കണി കണ്ടത്(ഹോ ഇപ്പഴ ഓര്‍മ്മ  വന്നത് ഇന്നലെ അനിയനുമായിട്ടു അടി കുടുന്നതിനിടയില്‍ അലമാരയുടെ കണ്ണാടി പോട്ടിപോയരുന്നു ,പപ്പാടെ കയില്‍ നിന്ന് രണ്ട് തല്ലു കിട്ടിയാലും ഇപ്പോള്‍ ആ വിഷമം അങ്ങ് മാറി .) എന്തോ പതിവിലെതും ഉത്സാഹം തോന്നി അന്ന് സ്കൂളില്‍ പോകാന്‍ . സ്കൂള്‍ വിട്ടാല്‍ ഞങളുടെ നാട്ടിലേക്കു ആദ്യം വരുന്നത് ,പല - പെരിങ്ങുളം റൂട്ടില്‍ ഓടുന്ന റോബിന്‍ എന്നാ ഒറ്റ വാതില്‍ ഉള്ള ബസ്‌ ആയിരുന്നു.(ഇന്ന് റോബിന്‍ ബസ്സിന് 2 വാതില്‍ ഉണ്ട് കേട്ടോ ) സ്കൂളില്‍ പോകുന്ന കാര്യത്തില്‍ വീട്ടില്‍ നിന്ന് ഒരു മുന്നറിയിപ്പ് പണ്ടേ എനിക്ക് തന്നിട്ടുണ്ട്,'' അനിയനെ ബസ്സില്‍ കയറ്റിയിട്ടെ നീ കേറാവൂ'' (ഹും അവന്‍ ആരാ മോന്‍, ഞാന്‍ ബാഗ്‌ തോളില്‍ നിന്ന് ഉരുന്ന നേരത്തിനു അവന്‍ ബസിന്‍റെ പുറകില്‍ ചെല്ലും.) 4 .20 ആയപ്പോള്‍ വീട്ടില്‍ എത്തി . മമ്മീ ...."കാപ്പിക്ക് എന്നതാ ഉള്ളെ ??"(ദൈവമേ ഒന്നും കാണാല്ലേ എന്ന് മനസ്സില്‍ പ്രാര്‍ത്തിച്ചു കൊണ്ടാണ് ഞാന്‍ ചോദിച്ചത് കാരണം ,നമ്മുടെ കുട്ടിച്ചന്‍ ചേട്ടന്റെ ചായക്കട നിങ്ങള്‍ മറന്നിട്ടു കാണില്ല എന്ന് കരുതുന്നു. അവിടെ നല്ല ചുടുള്ള  ബോണ്ടയോ ,സുഖിയനോ,ഏത്തക്ക ബോളിയോ ഒക്കെ കാണും ഒന്നും ഇല്ലെങ്കില്‍ നേരെ അങ്ങോട്ടുപോയെക്കം എന്ന്  കരുതിയാണ് ചോദിച്ചത്) .
     
                           എന്‍റെ സ്വഭാവം അറിയാവുന്നതുകൊണ്ട്‌ സ്വിച് ഇട്ടാല്‍ ബള്‍ബ്‌ തെളിയുന്ന വേഗത്തിലാണ് മറുപടി വന്നത്,''ശര്‍ക്കരയും തേങ്ങയും വച്ച് അട ഉണ്ടാക്കിയിട്ടുണ്ട്.(ശേ .....കാറ്റ് അഴിച്ചു വിട്ട ബലൂണ്‍ പോലെ ആയി എന്‍റെ മോന്ത.) ഉച്ച കഞ്ഞി സ്കൂളില്‍ നിന്ന് കുടിച്ചെപിന്നെ വേറെ ഒന്നും തിന്നില്ല ,വിശന്ന് വയര്‍ ഒട്ടി നട്ടെല്ലിനോട് ചെര്‍ന്നിരിക്കുന്നതുകൊണ്ട് കുടുതല്‍ ഒന്നും നോക്കില്ല രണ്ട് അട വെട്ടി അടിക്കാന്‍ തീരുമാനിച്ചു . രണ്ടാമത്തെ അട തിന്നു  തീരാറായപ്പോള്‍ രെസം കൊല്ലിയായി അടക്കകത്ത്‌ ജോനക്ന ഉറുമ്പ് .(തുഭു ...തുഭു ....ഞാന്‍ തുപ്പുന്ന ഒച്ച കേട്ടു അമ്മ ചോദിച്ചു ''എന്നപറ്റി '', ഹോ ഈ അടക്കകത്ത്‌ മൊത്തം ജോനകന്‍ ഉറുമ്പ അമ്മി ....ഇതാവരുന്നു വീണ്ടും പഴയ അതെ വേഗത്തില്‍ മറുപടി.'' വയറു നിറഞ്ഞാല്‍ പിന്നെ നീ ഉറുംബിനെ അല്ല ആനയെ വരെ അതിനകത്ത് കാണും എന്ന് എനിക്കറിയാം,തിന്നു കഴിഞ്ഞാല്‍ എണീറ്റ്‌ പോടാ അവിടുന്ന്''.

                                          നാളെ ഹര്‍ത്താല്‍ ആയതുകൊണ്ട് എന്നതാ പരിപാടി എന്ന് അറിയാന്‍ പതുക്കെ കളത്തിലേക്ക്‌ ഇറങ്ങി,(ക്രിക്കറ്റ് കളിക്കുന്ന റബര്‍ തോട്ടം ആണ് ഞാന്‍ ഉദ്ദേശിച്ച കളം) തരികിടകള്‍ എല്ലാം നേരത്തെ എത്തിയിട്ടുണ്ട്,എന്‍റെ ഒരു കുറവേ ഉണ്ടായിരുന്നോല്ലു. ഞാന്‍ എത്തിയതോടെ അതും തികഞ്ഞു .(അവന്മാരൊക്കെ സ്കൂളില്‍ നിന്ന് വന്നപടി കളിയ്ക്കാന്‍ ചാടിയതോണോ എന്ന് എനിക്ക് തോന്നിപോയി ).ചെന്നതെ അറിഞ്ഞു ,നാളെ പൂഞ്ഞാര്‍ ഉം ആയിട്ട് മാച്ച് പിടിച്ചിട്ടുണ്ട് .(ഹോ 5 രൂപ പോക്കാന്നു ഞാന്‍ തീരുമാനിച്ചു.) എന്‍റെ കയില്‍ നിന്ന് പോകുന്ന കാര്യം അല്ല കേട്ടോ...ക്രിക്കറ്റ് കളിക്കുന്നവരുടെ കയില്‍ നിന്ന് . ഞാന്‍ കളിക്കണം എന്നാ ആഗ്രഹത്തോടെ പോകുമെങ്കിലും കളിയ്ക്കാന്‍ ഇറക്കാറില്ല. എന്നേക്കാള്‍ എത്രയോ നല്ല കളിക്കാര്‍ ഉണ്ടാരുന്നു അന്ന് .

                                         അങ്ങനെ കളിയൊക്കെ കഴിഞ്ഞു .(5  രൂപ എന്ന് ഞാന്‍ പറഞ്ഞത് 10  പോയി എന്ന് മാത്രം)അപ്പോള്‍ കാര്യങ്ങള്‍ എല്ലാം മനസിലായി കാണുമല്ലോ അല്ലെ ??.ഹോ  മുടിഞ്ഞ വേയില  ഇനി 1500  മീറ്റര്‍ നടക്കണം വെട്ടില്‍ എത്താന്‍.2  മണി ആയി സ്റ്റെടിയത്തില്‍ നിന്ന് 2  രൂപ കൊടുത്ത്‌വാങ്ങിത്തിന്ന സേമിയ ഐസ് അല്ലാതെ ഒരു കോപ്പും തിന്നിട്ടില്ല .(സത്യം പറഞ്ഞാല്‍ വയറ്റില്‍ നിന്ന് കൃമികള്‍ തീറ്റ കിട്ടഞ്ഞിട്ടു തില്ലാന പാടാന്‍ തുടങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ ).കൂട്ടുകാരെല്ലാം നേരെ കുളിക്കാനായി തോടിന്റെ സൈഡില്‍ കൂടെ ഉള്ള വഴിയെ ആറ്റിലേക്ക് നടന്നു .ഞാന്‍ തോര്‍ത്ത്‌ എടുത്തിട്ട് വരം എന്ന് പറഞ്ഞു വെട്ടിലെക്കും(കോപ്പാ തോര്‍ത്ത്‌,  ആദ്യം വയറ്റില്‍ കിടന്നു തില്ലാന പാടുന്ന ക്രിമികള്‍ക്ക് എന്തെങ്കിലും കൊടുത്തില്ലേല്‍ വൃത്തികേട്ടവന്മാര്‍ എന്‍റെ ആമാശയം തിനന്‍ തുടങ്ങും ). ''അമ്മി ചോര്‍ വിളംബിക്കോ...(പഴയ അതെ വേഗത്തില്‍ മറുപടി) ''''ഇഭാ.... .......നാട് മൊത്തം തെണ്ടി തിരിഞ്ഞെച്ചു വന്നെക്കുവാ പോയി കുളിച്ചിട്ടു വാടാ ...''''(ദൈവമേ ഭക്ഷണം കഴിക്കാതെ തന്നെ കൃമികള്‍ ഒക്കെ നിശബ്ദം ആയതുപോലെ ഒരു തോന്നല്‍ ).
                   
                                          പിന്നെ എല്ലാം പെട്ടന്നരുന്നു 15 മിനിറ്റില്‍ കുളി കഴിഞ്ഞ്‌ ഞാന്‍ വന്നു ഉണ്ണാന്‍ ഇരുന്നു."' അമ്മി  ചോര്‍ എടുത്തോ ..... വിശപ്പു കാരണം കണ്ണ് കാണില്ല എന്ന് പറയുന്നത് സത്യമാണെന്ന് എനിക്ക് അന്ന മനസിലായത് . തിന്നു കഴിഞ്ഞ്‌ പത്രത്തിലേക്ക് നോക്കിയാ ഞാന്‍ ഞെട്ടിപ്പോയി ........എന്താണെന്ന് ആണോ  ആലോചിക്കുന്നെ ?????
ചോറിന് കറി മാങ്ങാ അച്ചാര്‍ മാത്രം .....(ഇതാ വരുന്നു പഴയ വേഗത്തില്‍ ദൈലോഗ് അമ്മി യുടെ വക  ) ഇതിനാ പറയുന്നത് ''''ഗെതി കേട്ടാല്‍ പുലി പുല്ലും തിന്നും'' എന്ന് ................... തുടരും
 

2011 ജൂലൈ 18, തിങ്കളാഴ്‌ച

എന്‍റെ ബാല്യം ........

എന്‍റെ കഥ പറയാന്‍ തുടങ്ങുന്നതിന് മുന്‍പ് എന്‍റെ നാടിനെക്കുറിച്ച് ഒന്ന് സൂചിപ്പിക്കാം ................
കോട്ടയം ജില്ലയില്‍ പൂഞ്ഞാര്‍ എന്ന ഗ്രാമത്തില്‍ നിന്ന് ( പൂഞ്ഞാര്‍ എന്ന ഗ്രാമം അറിയാത്തവര്‍ക്ക്.ഇപ്പോഴത്തെ ചീഫ് വിപ്പ് പി സി .ജോര്‍ജിന്റെ (ഞങ്ങളുടെ എം എല്‍ എ ) സ്വന്തം നാട്). വെറും 1500 മീറ്റര്‍ മാത്രമേ ഉള്ളു എന്‍റെ സ്വന്തം നാടായ കല്ലേകുളത് എത്താന്‍ . ഈ ഗ്രാമത്തിലാണ് എന്‍റെ കഥയിലെ കഥാപാത്രമായ കുട്ടിച്ചന്‍ ചേട്ടന്റെ 5 സ്റ്റാര്‍ ഹോട്ടല്‍ ( 5 സ്റ്റാര്‍ എന്ന് ഒരു ജാടക്ക് പറഞ്ഞതാ).

കിഴക്ക് അങ്ങ് അടിവാരത്ത് സൂര്യന്‍ വെള്ള കീറുന്നതിനുമുന്‍പ് തന്നെ കുട്ടിച്ചന്‍ ചേട്ടന്റെ ചായക്കടയില്‍ നല്ല ആവി പറക്കുന്ന പറോട്ടയും, ദോശയും ,അപ്പവും ഒക്കെ റെഡിയാണ്.(ഈ അടിവാരം എന്ന സ്ഥലം വരെയേ ബസ്സ്‌ ഉള്ളു, ഞാന്‍ കരുതിയിരുന്നത് സൂര്യന്‍ അവിടെനിന്നാണ് വരുന്നതെന്നാ ...അതിനു അപ്പുറത്തേക്ക് പോകാന്‍ പറ്റില്ലല്ലോ ??) 6 മണി അകുംബോലെക്കും ചായക്കടയുടെ കമ്പിവലകൊണ്ടുള്ള ഒറ്റ വാതില്‍ എല്ലാവര്‍ക്കുമായി തുറക്കപ്പെടും.

ഒരു ചെറിയ കവലയില്‍ ആണ്കുട്ടിച്ചന്‍ ചേട്ടന്റെ ഈ ചായകട തലയിടുപ്പോടെ നിക്കുന്നത് .
കുട്ടിച്ചന്‍ ചേട്ടന്‍ കട തുറന്നോ എന്ന് അറിയാനാണ് പലരും കണ്ണ് തുറക്കുന്നത് പോലും.(പലരും എന്നത് എന്നെയും എന്‍റെ അനിയനെയും ഉദ്ദേശിച്ചാണ് കേട്ടോ .) ഒരു പണിക്കും പോകാതെ ഈ പരിസരത്ത്‌ ഓരോ ദിവസവും തള്ളി നീക്കുന്നവര്‍ ആണ് ഈ കടയിലെ ഉപഭോക്താകളില്‍ കൂടുതലും .പഴയ തലമുറയില്‍ ഉള്ള നുണ വീരന്മാരും ഉണ്ടാകും ഇതില്‍.

കാലത്തെ കുട്ടിച്ചന്‍ ചേട്ടന്റെ ചായ കുടിച്ചിട്ടെ പലരും മറ്റുകാര്യങ്ങളെ കുറിച്ചു ഓര്‍ക്കാര് പോലും ഉള്ളു .
അടുപ്പിനും മുകളില്‍ ഒരു ചെമ്പു കലത്തില്‍ നിന്നു ടിക് ..ടിക് .. എന്ന ശബ്ദം വന്നു തുടങ്ങുംബോലെ ചായക്കുള്ള ആളുകള്‍ അകത്തു കയറു . .. [ ചെമ്പു കലത്തില്‍ ഒരു പിച്ചള പൈസ ഇടും വെള്ളം തിളച്ചോ എന്നറിയാനുള്ള ഒരു വിദ്യ ആണ് ഇത് വെള്ളം തിളക്കുമ്പോള്‍ ഈ പൈസ കിടന്നു മറിഞ്ഞു ചെത്തം കേള്‍ക്കാം ]

വെള്ളം തിളച്ചാല്‍ പിന്നെ കുട്ടിച്ചന്‍ ചേട്ടന് പണി ആയി. എല്ലാര്‍ക്കും ചായ അതാണ് അവിടെ പതിവ്.പലരും കടം പറയുന്നവര്‍ ആണ്.(എന്നെയും അനിയനെയും ഉദ്ദേശിച്ചാണ്.) കടം പറയരുത് എന്ന ബോര്‍ഡ് വെക്കാറില്ല ഒരിക്കല്‍ അങ്ങിനെ വെച്ചിരുന്നു അതിന്‍റെ ഫലം എല്ലാരും'' ഒന്നും പറയാതെ പോകുന്നു'' എന്നതായത് കൊണ്ടു അതെടുത്ത് മാറ്റുകയായിരുന്നു " നാളെ തരാം " എന്ന് പറഞ്ഞു പോയിരുന്നവര്‍ അതുപോലും പറയാതെ പോയി തുടങ്ങി അങ്ങിനെ കടം പറയരുത് എന്നെഴുതി വെച്ച പലക കഷ്ണം ഒടുവില്‍ കുട്ടിച്ചന്‍ ചേട്ടന് അടുപ്പില്‍ വെക്കേണ്ടി വന്നു .

കുട്ടിച്ചന്‍ ചേട്ടന്റെ ഈ വിശോപ്രസിദമായ ചായ കുടിച്ചു ശിലിച്ചിട്ടില്ലതവര്‍ക്ക് കഴിക്കാന്‍ അത്ര എളുപ്പമല്ല " ചായയോ ചാരയമോ ? " എന്ന് ചോദിച്ചിട്ടുണ്ട് പലരും പലവട്ടം .
ഈ കടയില്‍ ആണ് എന്‍റെ നാടിന്‍റെ വാര്‍ത്തകളും വിശകലങ്ങളും നടക്കുന്നത്. വാര്‍ത്തകളില്‍ കടന്നു കയറാനും അതിനെ കീറി മുറിക്കാനും അപാരമായ കഴിവുള്ളവര്‍ ഇവിടെ ധാരാളം ഉണ്ട്.
ചായ കഴിച്ച ശേഷം പിന്നീട് ഔസേപ്പച്ചന്‍ ചേട്ടന്റെ കടയിലെക്കവും എല്ലാരുടേം നോട്ടം (ഞങളുടെ നാട്ടിലെ ഒരേ ഒരു പത്ര വിതരണക്കാരന്‍ ആണ് ഈ ഔസേപ്പച്ചന്‍ ചേട്ടന്‍ ).രാഷ്ട്രിയം , കായികം , ചരമം , ലോട്ടറി റിസള്‍ട്ട് തുടങ്ങി പലതും അറിയാനായി ആണ് ഈ കാത്തിരിപ്പ്‌ ഇതിനിടയില്‍ ആയിരിക്കും പരസ്പരം കളിയാക്കലും വീരവാദം പറച്ചിലും ഒക്കെ നടക്കുന്നത് .

നുല്‍ ബന്ധമില്ലാതെ കാട്ടുപന്നിയെ വെട്ടയടിയതും, ഉരുള് പൊട്ടിയപ്പോള്‍ മുണ്ട് മടക്കി കുത്തി മീനച്ചിലാറ് നീന്തി അക്കരെ എത്തിയപ്പോള്‍ മടിക്കുത്തില്‍ വലിയ മുഷിയും ,ആരോനെയും ഒക്കെ കിട്ടിയ കഥകള്‍ ഞാന്‍ ഇവിടെ നിന്നാണ് കേട്ടത് .(ഈ കഥകള്‍ നിങ്ങള്ക്ക് അറിയണമെന്ന് ഉണ്ടെങ്കില്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ പറഞ്ഞു തരുന്നതായിരിക്കും ).
ഞങ്ങളുടെ നാട്ടിലെ പ്രതാന ജീവിത വരുമാനം റബര്‍ വെട്ടാണ്.( എന്‍റെ അച്ഛനും ഒരു റബര്‍ വെട്ടുകാരന്‍ ആണ്.അന്നൊക്കെ ഒരു മരം വെട്ടിയാല്‍ 20 പൈസ ആയിരുന്നു കിട്ടുന്നതെന്ന് പപ്പാ (ഞാന്‍ എന്‍റെ അച്ഛനെ പപ്പാ എന്നാണ് വിളിക്കുന്നത്‌.) പറഞ്ഞ് കേട്ടിട്ടുണ്ട്. സ്കൂള്‍ തുറക്കുന്ന സമയത്ത് (ജൂണ്‍,ജൂലൈ മാസം )നല്ല മഴ ആയതിനാല്‍ അന്നത്തെ കാലത്ത് റബര്‍ ഒന്നും വെട്ടാന്‍ കഴിയുമായിരുന്നില്ലാ.(എങ്കിലും എന്‍റെ പപ്പാ പുള്ളികാരന് വയ്യെങ്കില്‍ പോലും ,ചെറിയ ചാറ്റല്‍ മഴയൊന്നും വകവയ്ക്കാതെ റബര്‍ വെട്ടാന്‍ പോകുമായിരുന്നു.)

അന്നൊക്കെ വെട്ടില്‍ ഗ്യാസ് ഒന്നും ഉണ്ടായിരുന്നില്ല ,രാവിലെ സ്കൂളില്‍ പോകുന്നതിനു മുന്നേ കപ്പിക്കുള്ളത് ഞങ്ങള്‍ കുട്ടിച്ചന്‍ ചേട്ടന്റെ ചായക്കടയില്‍ നിന്നാണ് വാങ്ങിയിരുന്നത്...റബര്‍ വെട്ടല്ലേ പാവം പപ്പക്ക് ജോലി ? എന്നും ചായക്കടയില്‍ കൊടുക്കാനൊന്നും പപ്പാടെ കയ്യില്‍ കാശുണ്ടായിരുന്നില്ല .(ഇങ്ങനെ ഉള്ള നഗ്നസത്യങ്ങള്‍ ഒന്നും പപ്പാ ഞങളെ അറിയിച്ചിരുന്നില്ല .) പപ്പാ പറയുമായിരുന്നു നിഗള്‍ക്ക് എന്ത് വേണമെങ്കിലും കുട്ടിച്ചന്‍ ചേട്ടന്റെ കടയില്‍ നിന്ന് വാങ്ങിക്കൊളന്‍.(കടം. കാശ്പപ്പാ കൊടുക്കുമല്ലോ) .കടം അധികം ആകുമ്പോള്‍ കുട്ടിച്ചന്‍ ചേട്ടന്‍ പറയും "' എടാ ഉവ്വെ കശു കുറച്ചു കുടുതല്‍ ആയി കേട്ടോ,പപ്പയോടു ഒന്ന് പറഞ്ഞേരെ'' എന്ന്. പപ്പയോട് പറയാന്‍ ഞാന്‍ എന്തിനാ മടിക്കുന്നത്???? അന്ന് തന്നെ പപ്പയോട് ഞാന്‍ പറയും.അന്ന് വൈകിട്ട് പപ്പാ 20 രൂപ തന്നിട്ട് പറയും ''ജോസ് ചേട്ടന്റെ കടയില്‍ പോയി (ജോസ് ചേട്ടന്റെ പലചരക്ക് കടയാണ് ഞങളുടെ നാട്ടിലെ മറ്റൊരു സ്ഥാപനം) ഒരു കിലോ ഗോതന്പ് പൊടിയും ഒരു ഉരുള ശര്‍ക്കരയും വാങ്ങികൊണ്ട് വരന്‍ .(അന്നൊക്കെ ഒരു 3 ,4 ദിവസത്തെ കാപ്പിക്ക് അത് മതിയയിടുന്നു ഞങ്ങള്‍ക്ക്.)
ഈ ദിവസങ്ങള്‍ക്കുള്ളില്‍ പപ്പാ എങ്ങനെയെങ്കിലും കുട്ടിച്ചന്‍ ചേട്ടന്റെ കടയിലെ കടം കൊടുത്തു തീര്‍തിരിക്കും. വേണ്ടും ഞങള്‍, രാവിലെ കുട്ടിച്ചന്‍ ചേട്ടന്റെ കടയിലേക്ക് യാത്രയാകും...ചുടു പൊറോട്ടക്കും ഫ്രീ ആയി കിട്ടുന്ന ഉള്ളികറിക്കുള്ള ഗ്ലാസ്സുമായി ..............................
​......................(തുടരും)​.